24.5 C
Saudi Arabia
Monday, February 23, 2026
spot_img

ജുബൈൽ മലയാളി സമാജം ലേഡീസ് വിംഗ് രൂപീകരിച്ചു

ജുബൈൽ: ജുബൈൽ മലയാളി സമൂഹത്തിന്റെ പര്യായമായ ജുബൈൽ മലയാളി സമാജം അതിന്റെ മറ്റൊരു നാഴികക്കല്ലായി ലേഡീസ് വിംഗ് രൂപീകരിച്ചു. വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന വനിതകളെ ഏകോപിപ്പിച്ച് സമാജം പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയും സജീവതയും നൽകുക എന്നതാണ് ഈ പുതിയ വിഭാഗത്തിന്റെ ലക്ഷ്യം. ജുബൈൽ ക്ലാസിക് റെസ്റ്റോറന്റിൽ വച്ച് നടന്ന രൂപീകരണ യോഗം രക്ഷാധികാരി നാസ്സറുദ്ദീൻ ഉത്ഘാടനം നിർവഹിച്ചു.

മലയാളി സമാജം നടത്തിയ ഓണാഘോഷമായ ഓണനിലാവ് പരിപാടിയിൽ സമാജം ലോഗോ അത്തം പൂവിൽ രൂപപ്പെടുത്തിയ നീതു ,രാജേഷ് ദമ്പതികൾ , വിജയകരമായി നിയന്ത്രിച്ച ഡോക്ടർ നവ്യ വിനോദ്, മുബാറക് ഷാജഹാൻ, അഖിൽ, തിരുവാതിര പരിശീലനം നൽകിയ ശാലിനി ടീച്ചർ എന്നിവരെയും, നോർക്ക രജിസ്‌ട്രേഷൻ സംവിധാനത്തിൽ സഹകരിച്ച അഷറഫ് നിലമേൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

ശ്രീമതി ആശ ബൈജു (പ്രസിഡൻ്റ്) ശ്രീമതി നീതു രാജേഷ് (ജനറൽ സെക്രട്ടറി) ശ്രീമതി സോണിയ മോറിസ് (ട്രഷറർ) ശ്രീമതി അന്നമ്മ സൂരജ്, ശ്രീമതി ധന്യ ഫെബിൻ (വൈസ് പ്രസിഡന്റുമാർ) ശ്രീമതി സിനി സന്തോഷ്, ശ്രീമതി ബിബി രാജേഷ് (ജോയിന്റ് സെക്രട്ടറിമാർ ) ശ്രീമതി ശാലിനി ദീപേഷ് (സാംസ്കാരിക വിഭാഗം സെക്രട്ടറി) എന്നിവരടങ്ങിയ ഭാരവാഹികളുടെ പട്ടിക, രക്ഷാധികാരി മൂസ അറക്കൽ പ്രഖ്യാപിച്ചു.

കുട്ടികളുടെയും സമാജം അംഗങ്ങളുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് നിറം പകർന്നു. സമാജം വൈസ് പ്രസിഡന്റ് അബി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ബൈജു അഞ്ചൽ സ്വാഗതവും സന്തോഷ് ചക്കിങ്കൽ നന്ദിയും പറഞ്ഞു. മുബാറക് ഷാജഹാൻ, നവീൻ, അഡ്വ. ജോസഫ് മാത്യു മാമൂടൻ, ഗിരീഷ്, ഷൈലകുമാർ, നജീബ് നസ്സിർ വക്കം, രഞ്ജിത് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles