19.3 C
Saudi Arabia
Monday, February 23, 2026
spot_img

കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; കണ്ണൂർ സ്വദേശി മരിച്ചു, 18 പേരുടെ നില ഗുരുതരം

കോട്ടയം: കുറവിലങ്ങാട് എംസി റോഡിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കണ്ണൂർ ഇരിട്ടി സ്വദേശി സിന്ധു (45) ആണ് മരിച്ചത്.

പുലർച്ചെ രണ്ട് മണിയോടെ ചീങ്കല്ലയിൽ പള്ളിക്ക് സമീപമുള്ള വളവിൽ വെച്ചാണ് അപകടം നടന്നത്. തിരുവനന്തപുരം, കന്യാകുമാരി യാത്രകൾക്ക് ശേഷം കണ്ണൂരിലെ ഇരിട്ടിയിലേക്ക് മടങ്ങുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ഡ്രൈവർമാർ ഉൾപ്പെടെ 49 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്.

പരിക്കേറ്റ യാത്രക്കാരെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 18 പേരെ കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ്സിലെ യാത്രക്കാർ എല്ലാവരും കണ്ണൂർ ഇരിട്ടി സ്വദേശികളാണ്.

Related Articles

- Advertisement -spot_img

Latest Articles