24.5 C
Saudi Arabia
Monday, February 23, 2026
spot_img

റിയാദ് എയറിന്റെ ആദ്യ വിമാനം ‘ജമീല’ പറന്നുയർന്നു; ലക്ഷ്യം ലോകോത്തര വ്യോമയാന ഹബ്ബ്

റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ തങ്ങളുടെ പ്രഥമ വിമാനം ലണ്ടൻ ഹീത്രോ വിമാനത്താവളത്തിലേക്ക് വിജയകരമായി സർവീസ് നടത്തി. സൗദി ഏവിയേഷൻ സ്ട്രാറ്റജിക്കും ദേശീയ ടൂറിസം സ്ട്രാറ്റജിക്കും അനുസൃതമായി 2030-ഓടെ നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താനുള്ള വിമാനക്കമ്പനിയുടെ ലക്ഷ്യത്തിന്റെ പ്രതിഫലനമാണിത്.

ലോകത്തെ ബന്ധിപ്പിക്കാനും രാജ്യത്തെ ഒരു ആഗോള വ്യോമഗതാഗത കേന്ദ്രമായി ശക്തിപ്പെടുത്താനുമുള്ള സൗദിയുടെ ശ്രമങ്ങൾക്ക് ഇത് പിന്തുണ നൽകുന്നു. ബോയിംഗ് 787-9 വിമാനമാണ് ‘ജമീല’ എന്ന് പേരിട്ട പ്രഥമ സർവീസ് നടത്തിയത്. മികച്ച പ്രവർത്തനക്ഷമതയും വാണിജ്യ സർവീസുകളുടെ തുടക്കത്തിനായി ഏറ്റവും ഉയർന്ന സജ്ജീകരണവും ഉറപ്പാക്കാനാണ് ഈ പരീക്ഷണപ്പറക്കൽ സംഘടിപ്പിച്ചത്. ജീവനക്കാർക്കും പരിമിതമായ അതിഥികൾക്കും വേണ്ടി നടത്തിയ യാത്ര, അന്താരാഷ്ട്ര നിലവാരമുള്ളതും പുതിയ ദേശീയ എയർലൈനിന്റെ വ്യക്തിത്വം പ്രതിഫലിക്കുന്നതുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തന സേവനങ്ങൾ പരീക്ഷിക്കുന്നതിനും സാധൂകരിക്കുന്നതിനും വേണ്ടിയായിരുന്നു.

പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിയാദ് എയർ, വ്യോമയാന മേഖലയെ വികസിപ്പിച്ചും റിയാദിനെ ഒരു ആഗോള കവാടമായി ഉയർത്തിക്കൊണ്ടും സൗദി വിഷൻ 2030-ന് ഊന്നൽ നൽകുന്നു. നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളും സുസ്ഥിരതയിലും സുരക്ഷയിലുമുള്ള മികച്ച രീതികളും അവലംബിച്ച് സൗകര്യവും ആഢംബരവും സൗദി തനിമയും സമന്വയിപ്പിച്ച പ്രീമിയം യാത്രാനുഭവം നൽകാനും ലക്ഷ്യമിടുന്നു.

Related Articles

- Advertisement -spot_img

Latest Articles