21.6 C
Saudi Arabia
Monday, February 23, 2026
spot_img

ജാമിഅതുൽ ഹിന്ദ്; അന്താരഷ്ട്ര അക്കാദമിക് കോൺഫറൻസ് നവംബർ ആദ്യ വാരം

കോഴിക്കോട്: ജാമിഅതുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യയുടെ അഞ്ചാം ബിരുദദാന സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെടുന്ന അന്താരഷ്ട്ര അക്കാദമിക് കോൺഫറൻസ് നവംബർ 7,8,9 തിയ്യതികളിൽ കുറ്റ്യാടി സിറാജുൽ ഹുദയിൽ നടക്കും . ജാമിഅതുൽ ഹിന്ദിന്റെ കീഴിൽ ഡിഗ്രി, പിജി, ഗവേഷണ തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് കോൺഫറൻസിൽ പങ്കെടുക്കാനാവസരം.

അമ്പതിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന കോൺഫറൻസിന് ഈജിപ്തിലെ കയ്റോ കേന്ദ്രമായി പ്രവർത്തിക്കുന്ന ആഗോള ഇസ്ലാമിക് യൂണിവേഴ്സിറ്റി കൂട്ടായ്മ റാബിത്വത്തുൽ ജാമിആത്തിൽ ഇസ്ലാമിയ്യ (ലീഗ് ഓഫ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ്) യുമായി സഹകരിച്ചാണ് ജാമിഅതുൽ ഹിന്ദ് അക്കാദമിക് കോൺഫറൻസ് നടത്തുന്നത്. ഈജിപ്ത്, ജോർദാൻ, അൾജീരിയ, ചാഡ് തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നുള്ള വ്യത്യസ്ത യൂണിവേസിറ്റി തലവന്മാരും അക്കാദമിക് വിദഗ്ധരുമാണ് കോൺഫറൻസിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നത്.

ഇന്ത്യയിലെ വ്യത്യസ്ത യൂണിവേഴ്സിറ്റി പ്രതിനിധികളും പേപ്പറുകൾ അവതരിപ്പിക്കുന്ന കോൺഫറൻസിൽ അൽ അസ്ഹർ യൂണിവേഴ്സിറ്റി, സൈതൂന യൂണിവേഴ്സിറ്റി തുടങ്ങിയ ലോക പ്രശസ്ത ഇസ്ലമിക് യൂണിവേഴ്സിറ്റി പ്രതിനിധികളുടെയും മറ്റും കീ നോട്ട് പ്രഭാഷണങ്ങളുമുണ്ടാകും.

ശാസ്ത്രീയ ഗവേഷണങ്ങൾ, മനുഷ്യന്റെ ബോധങ്ങൾ എന്ന വിഷയത്തിലാണ് കോൺഫറൻസ്. ശാസ്ത്രം, തത്വചിന്ത, സാമൂഹ്യവികസനം തുടങ്ങിയവയെല്ലാം ചർച്ചക്ക് വരുന്ന കോൺഫറൻസിൽ ഖുർആൻ, ഹദീസ്, ഫിഖ്ഹ് കേന്ദ്രീകരിച്ചുള്ള ശാസ്ത്ര സങ്കൽപങ്ങളും കണ്ടുപിടിത്തങ്ങളും ചർച്ച ചെയ്യും. നവഭാരത നിർമ്മിതിക്കായുള്ള ശാസ്ത്ര മുന്നേറ്റങ്ങളും പ്രത്യേകം വിശകലനം ചെയ്യും. സാമൂഹ്യ ബോധവും രാഷ്ട്ര ബോധവുമുള്ള ശാസ്ത്രജ്ഞരെയും പണ്ഡിതരെയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles