17.9 C
Saudi Arabia
Tuesday, March 24, 2026
spot_img

കോഴിക്കോട് സ്വദേശി കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ് സിറ്റി: കോഴിക്കോട് സ്വദേശി കുവൈറ്റിൽ നിര്യാതനായി. ബാലുശ്ശേരി കിനാലൂർ സ്വദേശി ഏഴുകണ്ടി ചാക്കിയോളി മുജീബ് (52) ആണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. കുവൈറ്റിൽ വിവിധ ജോലികൾ ചെയ്‌തുവരികയായിരുന്നു.

പരേതനായ ചാക്കിയോളി അബുവാണ് പിതാവ്. സൈനബയാണ് മാതാവ്. ഭാര്യമാർ: ഫാത്തിമ, മാജിദ. മക്കൾ: സൈനബ്, സീനത്ത്. ജനാസ നാട്ടിലെത്തിച്ച് മറവ് ചെയ്യും. കുവൈറ്റ് കെഎംസിസിയുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി വരുന്നു,

Related Articles

- Advertisement -spot_img

Latest Articles