ഹൃദയാഘാതം മൂലം മരണപ്പെട്ട ബീഹാർ സ്വദേശിയുടെ ജനാസ ഖബറടക്കി

ഹഫർ അൽ ബാതിൻ: ഹഫർ അൽ ബാതിനിനിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ഖബറടക്കി. ബീഹാർ സ്വദേശി മുഹമ്മദ്‌ നസീം (56 വയസ്സ്) മൃതദേഹമാണ് ഖബറടക്കിയത്.

ഇരുപത് വർഷങ്ങളായി സൗദിയിൽ ജോലി ചെയ്‌തു വരികയായിരുന്ന മുഹമ്മദ്‌ നസീമിന് കഴിഞ്ഞ ദിവസം റൂമിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. .ഭാര്യ: സാജിദ ഖാത്തൂൻ, മക്കൾ: മുഹമ്മദ്‌ ഹുസൈൻ, മുഹമ്മദ്‌ ആദൻ എന്നിവരാണ്.

ഹഫർ അൽ ബാതിൻ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം അൽ മാലി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം സ്പോൺസറും സുഹൃത്തുക്കളും ചേർന്ന് ഏറ്റെടുത്ത് ഹഫർ ആൽ ബാത്തിനിൽ ഖബറടക്കി

Related Articles

- Advertisement -spot_img

Latest Articles