27.6 C
Saudi Arabia
Sunday, April 12, 2026
spot_img

ഒരു ലക്ഷം തിരിച്ചുനൽകിയില്ല; വീടിനും വാഹനങ്ങൾക്കും തീയിട്ട യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട്: പാലക്കാട് മുതതല കൊടുമുണ്ടയിൽ ഒരു ലക്ഷം രൂപയുടെ കടം തീർക്കാത്തതിനെ തുടർന്ന് വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട ശേഷം യുവാവ് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. എറണാകുളം പറവൂർ സ്വദേശിയായ പ്രേംദാസ് ആണ് കൊടുമുണ്ട സ്വദേശി ഇബ്രാഹിം എന്ന ബാവയുടെ വാഹനങ്ങൾക്ക് തീയിട്ട ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ പ്രേംദാസിനെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇന്നോവ കാറും ഒരു സ്കൂട്ടറും പൂർണ്ണമായും കത്തി നശിച്ചു. വീട്ടിനുള്ളിലെ ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. തീവെച്ച സമയത്ത് ഇബ്രാഹിമിൻ്റെ ഭാര്യയും മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

സൗദിയിൽ വെച്ച് പ്രേമദാസിന്റെ ടൊയോട്ട കാമ്രി കാർ രണ്ട് ലക്ഷം രൂപക്ക് ഇബ്രാഹീം പട്ടാമ്പി വാങ്ങിയിരുന്നത്രെ, അതിൽ ഒരു ലക്ഷം രൂപ നൽകുകയും ബാക്കി തുക ഗഡുക്കളായി നൽകാമെന്ന് പറയുകയും ചെയ്‌തിരുന്നു. രണ്ടര വർഷക്കാലമായിട്ടും ബാക്കിയുള്ള ഒരു ലക്ഷം രൂപ ഇബ്രാഹീം നൽകിയില്ലെന്നാണ് പ്രേംദാസ് പറയുന്നത്. ഫോൺ മുഖേനെയും അല്ലാതെയും പ്രേംദാസ്‌ ഇബ്രാഹീമിനെ ബന്ധപെട്ടിട്ടും മറുപടി ലഭിക്കാത്തതാണ് കൃത്യത്തിന് കാരണമെന്ന് പറയുന്നു.

Related Articles

- Advertisement -spot_img

Latest Articles