ജിദ്ദ: ഖമീസ് മുഷൈത്തിനടുത്ത ബീഷയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട ഉത്തര്‍പ്രദേശ് ജോന്‍പൂര്‍ സ്വദേശി കലീം അഹ്മദിന്റെ (55) മൃതദേഹം ഐസിഎഫ് വെല്‍ഫെയര്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ മറവ് ചെയ്തു. ഒക്ടോബര്‍ അഞ്ചിനായിരുന്നു ബീഷയിൽ മരണപ്പെടുന്നത്. കലീം അഹമ്മദിൻറെ മൃതദേഹം 22 ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
മൃതദേഹത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഐസിഎഫ് വെല്‍ഫെയര്‍ വിഭാഗം ഭാരവാഹികള്‍ ഇടപെട്ടത്. നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം തസ്ലീസ് ബലദിയ മഖ്ബറയില് ഖബറടക്കി. അന്ത്യകര്‍മങ്ങളില്‍ ഐ സി എഫ് നേതാക്കളും പ്രവര്‍ത്തകരും, ബന്ധുമിത്രാദികളും പങ്കെടുത്തു.
എക്സിറ്റില്‍ പോയ ശേഷം പുതിയ വിസയില്‍ മൂന്ന് വര്‍ഷം മുമ്പാണ് കലീം അഹ്മദ് സൗദിയില്‍ തിരിച്ചെത്തി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നസീമയാണ് ഭാര്യ. മക്കള്‍: ഉമ്മുകുത്സൂം, സീനത്ത്, മുഹമ്മദ് കഫീല്‍.
ഐസിഎഫ് ക്ഷേമകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി. അബുമിസ്ബാഹ് ഐക്കരപ്പടി, ഹനീഫ ബെര്‍ക്ക, മുഹമ്മദ് സഖാഫി ഉഗ്രപുരം, ഹഖീം അഷ്റഫി, നിയാസ് സികെ, മുജീബ് കര്‍ണാടക, ഷക്കീല്‍ യുപി എന്നിർ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.



