വാഷിങ്ടൺ: ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ സുഹ്‌റാൻ മംദാനി വിജയിച്ചതിന് പിന്നാലെ, മറ്റൊരു ഇന്ത്യൻ വംശജ കൂടി അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രം കുറിച്ചു. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ഗസാല ഹാഷ്‌മി വിർജീനിയ ലെഫ്റ്റനന്റ് ഗവർണർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
അമേരിക്കയിലെ 45 സ്റ്റേറ്റുകളുടെ ചരിത്രത്തിൽ ലെഫ്റ്റനന്റ് ഗവർണർ പദവിയിലെത്തുന്ന ആദ്യ മുസ്‌ലിം വനിതയും ഏഷ്യൻ അമേരിക്കനും എന്ന റെക്കോർഡാണ് ഗസാല ഹാഷ്‌മി സ്വന്തമാക്കിയത്.
റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോൺ റീഡിനെ പരാജയപ്പെടുത്തിയാണ് ഗസാല ഈ പദവിയിലേക്ക് എത്തുന്നത്. നിലവിൽ റിച്ച്‌മോണ്ട് സൗത്ത് സ്റ്റേറ്റ് സെനറ്ററാണ് ഗസാല ഹാഷ്‌മി. പുതിയ വിജയത്തോടെ അവരുടെ സെനറ്റ് സീറ്റിൽ ഒഴിവു വരും.



