ന്യൂഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി നടന്നത് ഹരിയാന അസംബ്ലി തെരരഞ്ഞെടുപ്പിലാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഒരു സംസ്ഥാനം തന്നെ തട്ടിയെടുത്ത വോട്ട് കൊള്ളക്കാണ് ഹരിയാന സാക്ഷ്യം വഹിച്ചതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രധാന ആരോപണം: ഹരിയാന തെരഞ്ഞെടുപ്പിൽ 25 ലക്ഷത്തോളം കള്ളവോട്ടുകൾ രേഖപ്പെടുത്തി. എല്ലാ സർക്കാർ സംവിധാനങ്ങളെയും ഉപയോഗിച്ചാണ് ഈ തെരഞ്ഞെടുപ്പ് അട്ടിമറി നടത്തിയതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
‘വോട്ട് ചോരി’യുടെ തെളിവായി ഒരു ബ്രസീലിയൻ മോഡലിൻ്റെ പേര് രാഹുൽ ഗാന്ധി എടുത്തുപറഞ്ഞു. പേര് അറിയാത്ത ഒരു മോഡലിൻ്റെ ചിത്രം ഉപയോഗിച്ച് പല പേരുകളിലായി പത്ത് ബൂത്തുകളിൽ 22 തവണ വോട്ട് രേഖപ്പെടുത്തിയതായി അദ്ദേഹം തെളിവ് സഹിതം വെളിപ്പെടുത്തി.
ഇന്ത്യൻ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയുടെ വെളിപ്പെടുത്തലുകൾ രാഹുൽ ഗാന്ധി മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു.



