22.7 C
Saudi Arabia
Wednesday, March 25, 2026
spot_img

മലപ്പുറത്ത് സ്‌കൂൾ വാനിടിച്ച് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: കൊണ്ടോട്ടിയിൽ സ്‌കൂൾ വാനിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കൊണ്ടോട്ടി മുസ്‍ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയായ എൽകെജി വിദ്യാർഥിയായ യമിൻ ഇസ് വിനാണ് മരണപ്പെട്ടത്. വൈകുന്നേരം സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

സ്‌കൂൾ വാൻ കുട്ടിയുടെ വീടിൻ്റെ മുറ്റത്ത് നിർത്തി, വിദ്യാർഥിയെ ഇറക്കിയ ശേഷം മുന്നോട്ടെടുത്തപ്പോൾ യമിൻ വാഹനത്തിനടിയിൽ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യമിൻ്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles