പാലക്കാട്: സംസ്ഥാന സ്‌കൂൾ ശാസ്ത്രമേള വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പങ്കെടുത്തത് വാർത്താ ശ്രദ്ധ നേടി. മന്ത്രിമാരായ എം.ബി. രാജേഷ്, വി. ശിവൻകുട്ടി എന്നിവർ ഉണ്ടായിരുന്ന വേദിയിലേക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത്.
ഇതിനിടെ, ലൈംഗികാതിക്രമത്തിന് കേസ് നേരിടുന്ന എം.എൽ.എയോടൊപ്പം വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി. കൗൺസിലറായ മിനി കൃഷ്‌ണകുമാർ വേദി വിട്ടിറങ്ങിപ്പോയി.



