ഗാസ: ഫലസ്‌തീനുമായുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഇസ്രായേൽ സൈന്യം ഒരു മാസം കൊണ്ട് 282 തവണ വെടിനിർത്തൽ ലംഘിച്ചതായി റിപ്പോർട്ട്. ഈ ലംഘനങ്ങളെത്തുടർന്ന് 97 ഫലസ്‌തീനികൾ കൊല്ലപ്പെടുകയും 230 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഒക്ടോബർ 10-ന് വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം നടന്ന ലംഘനങ്ങളുടെ കണക്കാണിത്.
ഷെല്ലാക്രമണം, സാധാരണക്കാർക്ക് നേരെ നേരിട്ടുള്ള വെടിവെപ്പ്, ബോധപൂർവമായ ലക്ഷ്യമിടൽ എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ലംഘനങ്ങളാണ് ഇസ്രായേൽ നടത്തിയതെന്ന് ഗാസയിലെ മാധ്യമ ഓഫീസ് അറിയിച്ചു. വെടിനിർത്തൽ തീരുമാനത്തിൻ്റെ വ്യക്തമായ ലംഘനമാണിത്. അന്താരാഷ്ട്ര വേദികളിൽ ഈ ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. വെടിനിർത്തൽ ലംഘിക്കുന്നതിലൂടെ ഇസ്രായേൽ ഈ മേഖലയിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുകയാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.



