18.7 C
Saudi Arabia
Sunday, March 22, 2026
spot_img

ഇന്ത്യൻ ഉംറ തീർഥാടകരുടെ മരണം: ജിദ്ദ കോൺസുലേറ്റിൽ 24×7 കൺട്രോൾ റൂം തുറന്നു

മക്ക: മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയമർന്ന് 42 ഇന്ത്യക്കാർ മരിച്ച സംഭവത്തെ തുടർന്ന് കൺട്രോൾ റൂം തുറന്നു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നത്.

മക്കയിലെ തീർഥാടനം പൂർത്തിയാക്കി മദീനയിലേക്ക് പോവുകയായിരുന്ന ഹൈദരാബാദ് സ്വദേശികളായ 43 പേരാണ് അപകടത്തിൽപ്പെട്ട ബസ്സിലുണ്ടായിരുന്നത്. മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടുന്നു. ഒരാൾ മാത്രം രക്ഷപ്പെടുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമാണ്.

അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനും സഹായങ്ങൾക്കുമായി ബന്ധപ്പെടാനുള്ള നമ്പറുകൾ കോൺസുലേറ്റ് പുറത്തുവിട്ടു:

ടോൾഫ്രീ: 8002440003

നമ്പറുകൾ: 0122614093, 0126614276, 0556122301

 

Related Articles

- Advertisement -spot_img

Latest Articles