15.5 C
Saudi Arabia
Wednesday, February 4, 2026
spot_img

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ; 18-കാരൻ കുത്തേറ്റു മരിച്ചു

തിരുവനന്തപുരം: സുഹൃത്തുക്കൾ തമ്മിലുണ്ടായ നിസ്സാരമായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. തിരുവനന്തപുരത്ത് 18 വയസ്സുകാരൻ കുത്തേറ്റു മരിച്ചു. രാജാജി നഗർ സ്വദേശിയായ അലനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി തൈക്കാട് ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്. സ്‌കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിൽ അലൻ ഇടപെടുന്നതിനിടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക സൂചന.

ഗുരുതരമായി പരിക്കേറ്റ അലനെ സുഹൃത്തുക്കൾ ഉടൻ തന്നെ ഇരുചക്രവാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.

Related Articles

- Advertisement -spot_img

Latest Articles