18.7 C
Saudi Arabia
Sunday, March 22, 2026
spot_img

‘പുസ്തകം തുറക്കാം പ്രതിരോധം തീർക്കാം’ ഐസിഎഫ് ടേബിൾ ടോക്ക്

ദമ്മാം: ‘അക്ഷരമാണ് പ്രതിരോധം ‘ എന്ന ശീർഷകത്തിൽ നടക്കുന്ന പ്രവാസി വായനാ കാമ്പയിനോടനുബന്ധിച്ച് ദമാം സിറ്റി ഡിവിഷൻ ടേബിൾ ടോക്ക് നടത്തി. ദമ്മാം ഐ സി എഫ് ഹാളിൽ നടന്ന ടേബിൾ ടോക്ക് അൽ അബീർ മാനേജർ അനീഷ് ഉൽഘാടനം ചെയ്‌തു.

‘പുസ്തകം തുറക്കാം പ്രതിരോധം തീർക്കാം’ എന്ന വിഷയത്തിൽ ഐ സി എഫ് ദമ്മാം റീജിയൻ സെക്രട്ടറി അൻവർ താഴവ കീ നോട്ട് അവതരിപ്പിച്ചു. സിദ്ധിക്ക് സഖാഫി ഓമശ്ശേരി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ആർ എസ് സി ദമ്മാം സോൺ കലാലയം സെക്രട്ടറി സബൂർ കണ്ണൂർ, ഹമീദ് വടകര, സിദ്ധിക്ക് ഇർഫാനി എന്നിവർ ഇടപെട്ട് സംസാരിച്ചു.

അഷ്റഫ് ചാപ്പനങ്ങാടി മോഡറേറ്റർ ആയിരുന്നു. റഷീദ് വേങ്ങര സ്വാഗതവും യൂസുഫ് അൽ ഹസനി നന്ദിയും പറഞ്ഞു.സയ്യിദ് നൂറൽ അമീൻ,അബ്ദു റഹ്മാൻ ചെറുവണ്ണൂർ എന്നിവർ നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles