18.7 C
Saudi Arabia
Sunday, March 22, 2026
spot_img

ദമ്മാം സൂഖിൽ വൻ അഗ്നിബാധ; നിയന്ത്രണവിധേയം, ആളപായമില്ല

ദമ്മാം : സൗദി അറേബ്യയിലെ ദമാമിലെ അൽ സൂഖ് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന സൂഖിൽ വൻ തീപിടിത്തമുണ്ടായി. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘങ്ങൾ തീ കൂടുതൽ കെട്ടിടങ്ങളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും പടർന്നുപിടിക്കുന്നതിനു മുമ്പായി നിയന്ത്രണത്തിലാക്കി.

അഗ്നിബാധയിൽ ആർക്കും പരിക്കേൽക്കുകയോ ആളപായം ഉണ്ടാകുകയോ ചെയ്തിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. തീപിടിത്തത്തിൻ്റെ കാരണം എന്താണെന്ന് നിർണയിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ സൂഖിൽ തീപിടിത്തമുണ്ടായത് പ്രദേശത്ത് ആശങ്കയുണ്ടാക്കിയെങ്കിലും, സിവിൽ ഡിഫൻസിൻ്റെ സമയോചിതമായ ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കി.

Related Articles

- Advertisement -spot_img

Latest Articles