കൊൽക്കത്ത: ബി.ജെ.പിക്ക് ശക്തമായ മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി രംഗത്ത്. ബംഗാളിൽ തനിക്കെതിരെയും തൃണമൂൽ പ്രവർത്തകർക്കെതിരെയും നീക്കങ്ങൾ ഉണ്ടായാൽ, രാജ്യവ്യാപകമായി തെരുവിലിറങ്ങി രാജ്യം മുഴുവൻ ഇളക്കിമറിക്കുമെന്ന് മമത പറഞ്ഞു. എസ്.ഐ.ആർ. പ്രക്രിയയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്തുകൊണ്ടാണ് മമതയുടെ രൂക്ഷമായ പ്രതികരണം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മേൽ ബി.ജെ.പി. സമ്മർദ്ദം ചെലുത്തി യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. “തെരഞ്ഞെടുപ്പിന് ശേഷം ഞാൻ രാജ്യം മുഴുവൻ സഞ്ചരിക്കും,” അവർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്നും ബി.ജെ.പി.യുടെ കമ്മീഷനായി മാറരുതെന്നും മമത കൂട്ടിച്ചേർത്തു



