ദമ്മാം: പ്രവാസി വിദ്യാർഥികളുടേയും യുവതയുടേയും സർഗശേഷിയും ആവിഷ്കാരങ്ങളും പരിപോഷിപ്പിക്കാനായി ആർ.എസ്. സിയുടെ കീഴിൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് എഡിഷൻ ദമ്മാം സോൺ പ്രവാസി സാഹിത്യോത്സവിന് സ്വാഗത സംഘമായി. സലീം സഅദി ചെയർമാനും അർഷദ് കണ്ണൂർ ജനറൽ കൺവീനറും ഹസൻ സഖാഫി ചിയ്യൂർ ഫിനാൻസ് ചെയർമാനുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. “വേരിറങ്ങിയ വിത്തുകൾ” എന്ന പ്രമേയത്തിലാണ് ഡിസംബർ 26 വെള്ളിയാഴ്ച ദമ്മാമിൽ സാഹിത്യോത്സവിന് അരങ്ങുണരുന്നത്.
നവംബർ 23 ഞായറാഴ്ച ദമ്മാം ഐ സി എഫ് ഹാളിൽ വെച്ചു നടന്ന സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ ആർ. എസ്. സി ദമ്മാം സോൺ ചെയർമാൻ അബ്ദുൽ ഹസീബ് മിസ്ബാഹിയുടെ അദ്ധ്യക്ഷതയിൽ ഐ. സി. എഫ് ഇൻ്റർനാഷനൽ പബ്ലിക്കേഷൻ സെക്രട്ടറി സലീം പാലച്ചിറ ഉദ്ഘാടനം ചെയ്തു. ആർ. എസ്. സി ഗ്ലോബൽ എക്സിക്യൂട്ടീവ് സ്വാദിഖ് സഖാഫി ജഫനി സന്ദേശഭാഷണം നടത്തി. പ്രതിഭകളുടെ സർഗശേഷി പ്രകാശനവും സാമൂഹിക പ്രതിബദ്ധതയുള്ള യുവതയുടെ നിർമാണവുമാണ് സാഹിത്യോത്സവ് നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.എഫ് ദമ്മാം റീജിയൻ പ്രസിഡൻ്റ് അഹ്മദ് നിസാമി സമിതിയെ പ്രഖ്യാപിച്ചു. സലീം പാലച്ചിറ, അഹ്മദ് നിസാമി, അഷ്‌റഫ് കരുവൻ പൊയിൽ, ശംസുദ്ധീൻ സഅദി, അബ്ബാസ് തെന്നല, ഹസൻ ഹാജി, യൂസുഫ് സഅദി, അൻവർ കളറോട് എന്നിവർ അംഗങ്ങളായ അഡ്വൈസറി സമിതിയുൾപ്പടെ എൺപതംഗ സമിതിയാണ് പതിനഞ്ചാമത് എഡിഷൻ ദമ്മാം സോൺ സാഹിത്യോത്സവിന് നേതൃത്വം കൊടുക്കുന്നത്. സയ്യിദ് സഫ്‌വാൻ തങ്ങൾ, മുഹമ്മദ് കുഞ്ഞ് അമാനി, സിദ്ധീഖ് ഇർഫാനി, റഷീദ് വാടാനപ്പിള്ളി, റാഷിദ് കാലിക്കറ്റ്, അഷ്‌റഫ് ചാപ്പനങ്ങാടി, അഷ്‌റഫ് പട്ടുവം തുടങ്ങിയവർ സംബന്ധിച്ചു.
ഐ. സി. എഫ് , ആർ. എസ്. സി ഗ്ലോബൽ, നാഷനൽ , റീജിയൻ , സോൺ പ്രതിനിധികൾ പങ്കെടുത്ത സംഗമത്തിന് കലാലയം സെക്രട്ടറി അസ്‌ലം സിദ്ദീഖി സ്വാഗതവും സ്വബൂർ കണ്ണൂർ നന്ദിയും പറഞ്ഞു.



