23.3 C
Saudi Arabia
Sunday, April 12, 2026
spot_img

മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട; എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി യുവതിയും യുവാവും പിടിയിൽ

മലപ്പുറം: മലപ്പുറം എടക്കരയിൽ വൻ ലഹരിമരുന്ന് വേട്ടയെത്തുടർന്ന് യുവതിയും സുഹൃത്തും പോലീസ് പിടിയിലായി. ബെംഗളൂരുവിൽ നിന്ന് വൻതോതിൽ ഹാഷിഷ് ഓയിലും എം.ഡി.എം.എയും കാറിൽ കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് കോഴിക്കോട് സ്വദേശികളായ ഷെഫീഖ്, സുബീന എന്നിവർ അറസ്റ്റിലായത്.

ഇന്നലെ അർദ്ധരാത്രി 12 മണിയോടെ നടത്തിയ സംയുക്ത പരിശോധനയിലാണ് എടക്കര പോലീസും ഡാൻസാഫ് (DANSAF) സംഘവും ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് 40 ഗ്രാം എം.ഡി.എം.എയും 77 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്.

മയക്കുമരുന്ന് കടത്താനായി സുബീന അതീവ രഹസ്യമായ മാർഗ്ഗം ഉപയോഗിച്ചു; കാലിൽ കെട്ടിവെച്ചാണ് ഇവർ ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില്ലറ വിതരണത്തിനായിട്ടാണ് ഇവർ ലഹരിമരുന്ന് കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം

 

Related Articles

- Advertisement -spot_img

Latest Articles