കണ്ണൂർ: കണ്ണൂർ കാൾടെക്സിലെ എൻ.എസ്. ടാക്കീസിന് മുന്നിൽ വെച്ച് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ഒരാൾക്ക് ദാരുണാന്ത്യം. വൈകീട്ട് 3.20 ഓടെയായിരുന്നു സംഭവം. റോഡിലേക്ക് വീണ ഒരാളുടെ ദേഹത്തുകൂടി കെഎസ്ആർടിസി ബസിൻ്റെ പിൻവശത്തെ ടയർ കയറിയിറങ്ങുകയായിരുന്നു.
ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, അപകടത്തിൽപ്പെട്ടയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.



