18.7 C
Saudi Arabia
Sunday, March 22, 2026
spot_img

ഇന്ന് 12 മണിക്കൂർ അബ്ഷിർ അപ്‍ഡേഷൻ; ചില സേവനങ്ങൾ തടസ്സപ്പടും

റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്ഷിർ, ഇന്ന് (ഡിസംബർ 5, വെള്ളിയാഴ്ച) ചില സേവനങ്ങളിൽ അപ്‌ഡേറ്റ് നടത്തുമെന്ന് പ്രഖ്യാപിച്ചു. പുലർച്ചെ 12:00 മുതൽ ഉച്ചയ്ക്ക് 12:00 വരെയാണ് അപ്‌ഡേറ്റ് നടക്കുന്നതിനാൽ ഈ സമയപരിധിയിൽ ചില സേവനങ്ങൾ തടസ്സപ്പെട്ടേക്കാം.

ഉയർന്ന നിലവാരത്തിലുള്ള കാര്യക്ഷമതയോടെ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ അപ്‌ഡേഷൻ. ഷെഡ്യൂൾ ചെയ്ത അപ്‌ഡേറ്റ് സമയത്തിന് മുമ്പായി പ്ലാറ്റ്‌ഫോമിലെ ഇടപാടുകൾ പൂർത്തിയാക്കാനോ അപ്‌ഡേറ്റുകൾ പൂർത്തിയായ ഉടൻ തന്നെ അവ പൂർത്തിയാക്കാനോ അബ്ഷിർ പ്ലാറ്റ്‌ഫോം ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles