കൊച്ചി: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാർ, എട്ടാം പ്രതി നടൻ ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് വിചാരണ നേരിട്ടത്.
2017 ഫെബ്രുവരി 17-നാണ് തൃശൂരിൽ നിന്ന് ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്ന നടിക്കുനേരെ ആക്രമണമുണ്ടായത്. ആക്രമിക്കപ്പെട്ട നടിയോടുള്ള വിരോധം തീർക്കാൻ ദിലീപും പൾസർ സുനിയും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഈ വിധിയിലൂടെ വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് താൽക്കാലിക പരിസമാപ്തിയാകും.



