മലപ്പുറത്ത് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു; വട്ടത്ത് ഹസീന ഓർമ്മയായി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ യു.ഡി.എഫ്. സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മൂത്തേടം പഞ്ചായത്ത് പായിമ്പാടം ഏഴാം വാർഡിലെ മുസ്‍ലിംലീഗ് സ്ഥാനാർഥിയായിരുന്ന വട്ടത്ത് ഹസീന (49) ആണ് അന്തരിച്ചത്. പായിമ്പാടം അങ്കണവാടി അധ്യാപിക കൂടിയായിരുന്നു അവർ.

പ്രചാരണത്തിൻ്റെ ഭാഗമായി വീടുകൾ കയറിയുള്ള വോട്ട് അഭ്യർഥനയിലും കുടുംബയോഗങ്ങളിലും സജീവമായി പങ്കെടുത്ത ശേഷം വീട്ടിലെത്തിയ ഹസീന രാത്രി 11.15ഓടെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: അബ്‌ദുറഹിമാൻ.

 

 

Related Articles

- Advertisement -spot_img

Latest Articles