20.5 C
Saudi Arabia
Wednesday, February 4, 2026
spot_img

വർക്കല നോർത്ത് ക്ലിഫിലെ റിസോർട്ടിൽ വൻ തീപിടിത്തം; വിനോദസഞ്ചാരികൾ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായ വർക്കല നോർത്ത് ക്ലിഫിലെ ‘കല’ എന്ന റിസോർട്ടിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ റിസോർട്ട് പൂർണ്ണമായും കത്തിനശിച്ചു.

റിസോർട്ടിന് മുന്നിൽ ജീവനക്കാർ കൂട്ടിയിട്ടിരുന്ന ചവറുകൾക്ക് തീയിട്ടതിൽ നിന്ന് കാറ്റിൽ തീപ്പൊരി റിസോർട്ടിലേക്ക് പടർന്ന് ആളിക്കത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.

റിസോർട്ടിലെ മുറികൾ പൂർണമായും കത്തിയെരിഞ്ഞു. സംഭവസമയത്ത് റിസോർട്ടിലുണ്ടായിരുന്ന വിനോദസഞ്ചാരികളെല്ലാം സുരക്ഷിതമായി ഓടി രക്ഷപ്പെട്ടു, ആളപായം ഉണ്ടായിട്ടില്ല.

 

Related Articles

- Advertisement -spot_img

Latest Articles