18.7 C
Saudi Arabia
Sunday, March 22, 2026
spot_img

കാരാട്ട് ഫൈസലിന് കൊടുവള്ളിയിൽ കനത്ത തോൽവി; വിജയിച്ചത് മുസ്ലീം ലീഗ് സ്ഥാനാർഥി

കൊടുവള്ളി: സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുകയും ഡി.ആർ.ഐ. ചോദ്യം ചെയ്യുകയും ചെയ്ത കാരാട്ട് ഫൈസലിന് തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം. കൊടുവള്ളി നഗരസഭയിലെ സൗത്ത് വാർഡിൽ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ഫൈസലിനെ മുസ്ലീം ലീഗിന്റെ പി.പി. മൊയ്തീൻകുട്ടി പരാജയപ്പെടുത്തി.

പി.പി. മൊയ്തീൻകുട്ടി 608 വോട്ടുകൾ നേടിയപ്പോൾ കാരാട്ട് ഫൈസലിന് 460 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ബി.ജെ.പി. സ്ഥാനാർത്ഥി സതീശന് 18 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവസാന നിമിഷം എൽ.ഡി.എഫ്. മാറ്റിനിർത്തിയ ഫൈസൽ ഇത്തവണ ഇടതു സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ഫൈസലിന്റെ സ്ഥാനാർത്ഥിത്വം വലിയ വിവാദമായിരുന്നുവെങ്കിലും, എൽ.ഡി.എഫ്. അദ്ദേഹത്തിനായി പരസ്യമായി പ്രവർത്തിച്ചിരുന്നു.

 

 

Related Articles

- Advertisement -spot_img

Latest Articles