20.5 C
Saudi Arabia
Wednesday, February 4, 2026
spot_img

“പ്രതീക്ഷിച്ച ഫലമല്ല, തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകും”: കനത്ത തോൽവിയിൽ പ്രതികരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾ പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്നും, മികച്ച മുന്നേറ്റം നടത്താൻ കഴിയാത്തതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിൽ എൻ.ഡി.എ. നേടിയ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വർഗീയ ശക്തികളുടെ കുടില തന്ത്രങ്ങളിലും ദുഷ്പ്രചാരണങ്ങളിലും ജനങ്ങൾ അകപ്പെടാതിരിക്കാൻ ശക്തമായ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

എല്ലാത്തരം വർഗീയതയ്ക്കും എതിരായ പോരാട്ടം ശക്തമായി തുടരേണ്ടതിന്റെ ആവശ്യകതയ്ക്കും ഫലം അടിവരയിടുന്നു. ജനങ്ങളുടെ എല്ലാ പിന്തുണയും ആർജ്ജിച്ച് മുന്നോട്ടുപോകാനുള്ള ചർച്ചകളിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി കടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles