20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കണ്ണൂർ പാറാടിൽ സി.പി.എം. പ്രവർത്തകരുടെ വടിവാൾ അക്രമം

കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ കണ്ണൂർ പാറാടിൽ സി.പി.എം. പ്രവർത്തകരുടെ വടിവാൾ പ്രകടനം. പ്രകോപിതരായ പ്രവർത്തകർ വടിവാളുകൾ വീശിക്കൊണ്ട് ആളുകൾക്ക് നേരെ പാഞ്ഞടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

സമീപത്തുള്ള വീടുകളിലെ കാറും ബൈക്കും നശിപ്പിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ തവണ എൽ.ഡി.എഫ്. തൂത്തുവാരിയ പലയിടത്തും ഇത്തവണ യു.ഡി.എഫ്. തിരിച്ചെത്തിയതിന്റെ പശ്ചാത്തലത്തിലാണ് കണ്ണൂരിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്.

 

Related Articles

- Advertisement -spot_img

Latest Articles