18.7 C
Saudi Arabia
Sunday, March 22, 2026
spot_img

പാനൂരിലെ വടിവാൾ ആക്രമണം; അഞ്ച് സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ, പ്രതികളെ റിമാൻഡ് ചെയ്തു

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ യു.ഡി.എഫ്. ആഹ്ളാദ പ്രകടനത്തിന് നേരെ വടിവാളുമായി അക്രമം അഴിച്ചുവിട്ട സംഭവത്തിൽ അഞ്ച് സി.പി.എം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ടാണ് യു.ഡി.എഫ്. പ്രകടനത്തിന് നേരെ സി.പി.എം. പ്രവർത്തകർ അക്രമം നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

Related Articles

- Advertisement -spot_img

Latest Articles