19.4 C
Saudi Arabia
Sunday, March 22, 2026
spot_img

സൗദി കിരീടാവകാശി സുഡാൻ ഭരണസമിതി തലവൻ അൽ ബുർഹാനുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സുഡാനിലെ ട്രാൻസിഷണൽ സോവറൺറ്റി കൗൺസിൽ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ ബുർഹാനുമായും അദ്ദേഹത്തിന്റെ പ്രതിനിധി സംഘവുമായും കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച റിയാദിലെ അൽ-യമാമ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച.

സുഡാനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുവരും വിശദമായി ചർച്ച ചെയ്‌തു. രാജ്യത്ത് സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിന് നിലവിൽ നടക്കുന്ന ശ്രമങ്ങൾ ഇരുവരും അവലോകനം ചെയ്തു. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസായിദ് അൽ-ഐബാൻ, ധനമന്ത്രി മുഹമ്മദ് അൽ-ജദാൻ, സുഡാനിലെ സൗദി അംബാസഡർ അലി ജാഫർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Related Articles

- Advertisement -spot_img

Latest Articles