22.7 C
Saudi Arabia
Sunday, March 22, 2026
spot_img

എയർ ഇന്ത്യ എക്‌സ്പ്രസ് പുറപ്പെട്ടില്ല; ഭക്ഷണവും വെള്ളവുമില്ലാതെ യാത്രക്കാർ ദുരിതത്തിൽ

ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. ബുധനാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ സ്ത്രീകളും കുട്ടികളും രോഗികളും ഉൾപ്പെടെ 150-ഓളം യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. തങ്ങളുടെ പിതാവ് മരിച്ചതറിഞ്ഞ് അവസാനമായി ഒരുനോക്ക് കാണാൻ നാട്ടിലേക്ക് തിരിക്കാൻ എത്തിയ വ്യക്തി ഉൾപ്പെടെയുള്ളവർ വിമാനത്തിലുണ്ട്. മതിയായ ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

മോശം കാലാവസ്ഥയെത്തുടർന്ന് തിരുവനന്തപുരത്തുനിന്നും ദുബൈയിലെത്തേണ്ട വിമാനം റാസൽഖൈമയിൽ ഇറക്കേണ്ടി വന്നതാണ് ഈ കാലതാമസത്തിന് കാരണമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ വിശദീകരിച്ചു. നിലവിലെ സാഹചര്യത്തിൽ വിമാനം ഡിസംബർ 18 വ്യാഴാഴ്ച രാവിലെ മാത്രമേ പുറപ്പെടുകയുള്ളൂ എന്നാണ് അധികൃതർ നൽകുന്ന വിവരം. വിമാനത്തിനുള്ളിൽ നിന്നുള്ള യാത്രക്കാരുടെ പ്രതിഷേധ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles