18.5 C
Saudi Arabia
Wednesday, February 4, 2026
spot_img

അതിക്രമം തടഞ്ഞതിന് പകപോക്കൽ; യുവതിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച യുവാവ് പിടിയിൽ

റാഞ്ചി: ശല്യം ചെയ്യുന്നത് എതിർത്ത യുവതിയോട് ക്രൂരമായ രീതിയിൽ പകപോക്കി യുവാവ്. ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. തന്നെ നിരന്തരം ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത യുവതിയുടെ ദേഹത്തേക്ക് യുവാവ് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ മൊഹമ്മദ് അൻസാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

യുവതി വീട്ടുമുറ്റത്ത് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് പ്രതി അപ്രതീക്ഷിതമായി എണ്ണയുമായി എത്തി ആക്രമണം നടത്തിയത്. നേരത്തെയും ഇയാൾ യുവതിയെ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ യുവതി പരസ്യമായി പ്രതികരിക്കുകയും വീട്ടുകാരോട് പരാതിപ്പെടുകയും ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് പിടികൂടി. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

Related Articles

- Advertisement -spot_img

Latest Articles