29.1 C
Saudi Arabia
Sunday, April 12, 2026
spot_img

ജന്മദിനാഘോഷത്തിന് പിന്നാലെ ജീവനക്കാരിയെ ബാലസംഗം ചെയ്‌തു; കമ്പനി സിഇഒ പിടിയിൽ

ഉദയ്പൂർ: ജന്മദിനാഘോഷത്തിന് പിന്നാലെ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രമുഖ ഐടി കമ്പനിയുടെ സിഇഒയെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. പ്രതിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ സുഹൃത്തായ യുവതിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്. ആഘോഷങ്ങൾക്ക് ശേഷം യുവതിയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

സംഭവത്തിന് ശേഷം ഭീഷണിപ്പെടുത്തി ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും യുവതി പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. വൈദ്യപരിശോധനയിൽ യുവതിക്ക് നേരെ അതിക്രമം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ ഉദയ്പൂർ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഉന്നത പദവിയിലിരിക്കുന്ന വ്യക്തി ഉൾപ്പെട്ട കേസായതിനാൽ അതീവ ജാഗ്രതയോടെയാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. കേസിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles