20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസിൽ തീപിടിത്തം; രണ്ട് എസി കോച്ചുകൾ കത്തിനശിച്ചു, ഒരാൾ മരിച്ചു

വിശാഖപട്ടണം: ടാറ്റാ നഗറിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. അപകടത്തിൽ ട്രെയിനിലെ രണ്ട് എസി കോച്ചുകൾ പൂർണ്ണമായും കത്തിനശിച്ചു. ട്രെയിനിലെ ബി 1, എം 2 കോച്ചുകൾക്കാണ് തീപിടിച്ചത്. ദുരന്തത്തിൽ ഒരാൾ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെ വിശാഖപട്ടണത്തിന് സമീപം വെച്ചായിരുന്നു സംഭവം. ട്രെയിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞു.

തീപിടിത്തം ഉണ്ടായ ഉടൻ തന്നെ അഗ്നിശമന സേനയും റെയിൽവേ അധികൃതരും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. കത്തിയ കോച്ചുകൾ വേർപ്പെടുത്തിയ ശേഷമാണ് ട്രെയിനിന്റെ മറ്റ് ഭാഗങ്ങൾ സുരക്ഷിതമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും റെയിൽവേ അറിയിച്ചു. അപകടത്തെത്തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles