ജിദ്ദ: ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 141 മത് ജന്മദിനം ആഘോഷിച്ചു. ലോകം കണ്ട ഏറ്റവും വലിയ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലൂടെ ഒരു ജനതയുടെ സ്വാതന്ത്ര്യം യാഥാർഥ്യമാക്കിയ കോൺഗ്രസ് പൗരന്മാർക്ക് തുല്യനീതി വിഭാവനം ചെയ്യുന്ന ഭരണഘടനയും രാജ്യം നേടിയ വളർച്ചയും പുരോഗതിയുമൊക്കെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംഭാവനയാണ്. 140 വർഷങ്ങൾ പിന്നിടുമ്പോൾ വെല്ലുവിളികളും വിമർശനങ്ങളും ഏറെയുണ്ടെങ്കിലും നാളെയുടെ പ്രതീക്ഷയായി കോൺഗ്രസ് കരുത്തോടെ നിലനിൽക്കുന്നത് അഭിമാനകരമാണെന്ന് ജന്മദിനാഘോഷത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. ബദർ അൽ തമാം മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിങ് ഡയറക്ടർ ഡോ. അഷ്‌റഫ് ഇരുമ്പുഴി ആശംസയർപ്പിച്ചു. ജന. സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും റീജ്യണൽ കമ്മിറ്റി നിർവ്വാഹക സമിതി അംഗം മജീദ് ചേറൂർ നന്ദിയും പറഞ്ഞു. വൈ. പ്രസിഡണ്ട് രാധാകൃഷ്ണൻ കാവുംബായി, അബ്ദുൽ ഖാദർ ആലുവ, അബൂബക്കർ തിരുവനന്തപുരം, നൗഷാദ് ചാലിയാർ, മൂസ തലശ്ശേരി, സിമി അബ്ദുൽ ഖാദർ, സക്കരിയ, നാസർ വയനാട്. ആഷിഖ് മാന്നാർ, പ്രിൻസ് കൊല്ലം, എന്നിവർ സംസാരിച്ചു



