കൊല്ലം: മാധ്യമപ്രവർത്തകനെ വർഗീയവാദി എന്ന് വിളിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. പൊതുപ്രവർത്തകർ സംസാരിക്കുമ്പോൾ പക്വത കാണിക്കണമെന്നും മാധ്യമപ്രവർത്തകരെ മതത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് മുദ്രകുത്തുന്നത് ലജ്ജാകരമാണ്. ഇത്തരം നിലപാടുകൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ മാത്രമേ സഹായിക്കൂ എന്നും മന്ത്രി കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള പ്രസ്താവനകളിൽ നിന്ന് വെള്ളാപ്പള്ളി പിന്തിരിയണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിൽ വിവേചനം ഉണ്ടെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പറയുന്നവർ ഇത്തരത്തിൽ വർഗീയ പരാമർശങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരമാണ്. മാധ്യമപ്രവർത്തകർ ചോദിക്കുന്ന ചോദ്യങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് മാന്യമായി പറയുകയാണ് വേണ്ടതെന്നും, അല്ലാതെ അവരുടെ വ്യക്തിത്വത്തെയും മതത്തെയും അധിക്ഷേപിക്കുകയല്ല വേണ്ടതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെ ശക്തമായ പൊതുജനവികാരം ഉയരുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പി



