20.1 C
Saudi Arabia
Wednesday, March 25, 2026
spot_img

കിളിമാനൂരിൽ വിദ്യാർഥിനിയോട് നഗ്നതാ പ്രദർശനം; അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: പരീക്ഷക്ക് മുന്നോടിയായി സംശയങ്ങൾ ചോദിക്കാൻ വിളിച്ച എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ അറസ്റ്റിലായി. കിളിമാനൂർ സ്വദേശിയായ ബയോളജി അധ്യാപകൻ എൻ. ശാലുവാണ് പോക്സോ (POCSO) നിയമപ്രകാരം പിടിയിലായത്. വീഡിയോ കോളിലൂടെ അശ്ലീല പ്രദർശനം നടത്തുകയും പെൺകുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തതിനാണ് കിളിമാനൂർ പോലീസ് നടപടിയെടുത്തത്. അധ്യാപകന്റെ പ്രവൃത്തിയിൽ കടുത്ത മാനസിക വിഷമത്തിലായ വിദ്യാർഥിനി വീട്ടുകാരോട് വിവരം പറയുകയും തുടർന്ന് നടന്ന കൗൺസിലിംഗിനിടെയാണ് സംഭവത്തിന്റെ വ്യാപ്തി പുറത്തുവന്നതും.

സ്കൂൾ പരീക്ഷയുടെ തലേദിവസം സംശയ നിവാരണത്തിനായി അധ്യാപകനെ ബന്ധപ്പെട്ടപ്പോഴായിരുന്നു ഈ ദാരുണമായ അനുഭവം. വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ച അധ്യാപകൻ, പെൺകുട്ടിയോടും സമാനമായ രീതിയിൽ പ്രവർത്തിക്കാൻ ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. കുട്ടികൾക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങൾ ഗൗരവകരമാണെന്നും പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Related Articles

- Advertisement -spot_img

Latest Articles