ഹഫർ അൽ ബത്തീൻ: പ്രവാസജീവിതത്തിനായി സൗദിയിലേക്ക് എത്തിയ ശേഷം വെറും ഒരു മാസത്തിനകം ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട ബീഹാർ സ്വദേശി മുഹമ്മദ് അസ്കർ അലിയുടെ (34 വയസ്സ്) മൃതദേഹമാണ് നാട്ടിലെത്തിച്ച് ഖബറടക്കിയത്.
ജോലി സ്ഥലത്ത് കുഴഞ്ഞ് വീഴുകയും ഉടൻ ആശുപത്രിയിൽ എത്തിക്കപ്പെടുകയും ചെയ്ത അസ്കർ അലിക്ക് ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനായുള്ള നിയമ നടപടികൾ ഹഫർ അൽ ബത്തീൻ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത് പൂര്‍ത്തിയാക്കി. യാത്രാചിലവ് മുഴുവൻ സ്പോൺസർ ഏറ്റെടുത്തു.
ഭാര്യ: ശബ്നം ഖാത്തൂൻ, മാതാവ്:ഹമിദാ ഖാത്തൂൻ, മകൻ:ഹൈദർ അലി എന്നിവരാണ്
ഇൻഡിഗോ എയർലൈൻസ് വഴി ലക്നൗ എയർപോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് ഖബറടക്കി.



