23.4 C
Saudi Arabia
Tuesday, March 24, 2026
spot_img

വിദ്യാർഥിനികളോട് മോശം പെരുമാറ്റം; തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ വൻ പ്രതിഷേധം

തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ അധ്യാപകൻ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ക്യാമ്പസിൽ സംഘർഷാവസ്ഥ. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജിൽ ശക്തമായ പ്രതിഷേധം നടന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി അധ്യാപകനിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അധികൃതർക്ക് പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നുമാണ് വിദ്യാർഥിനികളുടെ ആരോപണം. പ്രതിഷേധം ശക്തമായതോടെ കോളേജ് പരിസരത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി.

സംഭവത്തിൽ പ്രതിഷേധിച്ച വിദ്യാർഥിനികളും അധ്യാപകരും തമ്മിൽ വാക്കേറ്റവും തള്ളലുമുണ്ടായി. വിദ്യാർഥിനികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കോളേജ് മാനേജ്മെന്റ് പരാജയപ്പെട്ടുവെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. കുറ്റാരോപിതനായ അധ്യാപകനെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് വിദ്യാർഥിനി സംഘടനകൾ പ്രഖ്യാപിച്ചു. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോളേജ് അധികൃതർ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകാനുള്ള നടപടികൾ നടന്നുവരികയാണെന്നും സൂചനയുണ്ട്.

Related Articles

- Advertisement -spot_img

Latest Articles