26.3 C
Saudi Arabia
Sunday, March 22, 2026
spot_img

കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്രക്ക് കായംകുളത്ത് ഉജ്ജ്വല സ്വീകരണം

ആലപ്പുഴ: സ്വന്തം സമുദായത്തിൻ്റെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നവർ എന്തിനാണ് മറ്റു സമൂഹങ്ങളെ ഇകഴ്ത്തുന്നതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രക്ക് കായംകുളത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാഥാനായകൻ കൂടിയായ കാന്തപുരം. എല്ലാ മനുഷ്യർക്കും സ്പന്ദിക്കുന്ന ഒരു ഹൃദയമുണ്ടെന്ന് മനസിലാക്കിയാൽ മറ്റു മനുഷ്യരെ മറക്കാൻ നമുക്കാവില്ല.

ചില താൽപ്പര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ മുറിപ്പെടുത്തുന്ന സമീപനം നമ്മിൽ നിന്നുണ്ടായിക്കൂട. പത്തനംതിട്ടയിലെത്തിയ എന്നെ സ്വീകരിക്കാനെത്തിയത് രണ്ട് പ്രധാന മത മേലദ്ധ്യക്ഷൻ മാരായിരുന്നു. അതാണ് കേരളത്തിന്റെ മതസൗഹാർദ്ദ മനസ്സ്. കൂടുതൽ മെച്ചപ്പെട്ട മനുഷ്യരെ സൃഷ്ടിക്കാനാണ് കേരള യാത്ര. മനുഷ്യ സാഹോദര്യത്തിന് ജീവിതം ഉഴിഞ്ഞുവെക്കുകയും മത-വർഗ്ഗ ഭേദമില്ലാതെ എല്ലാവരും സാഹോദര്യത്തോടെ ജീവിക്കണമെന്ന് അനുശാസിക്കുകയും ചെയ്ത ഗുരുവിനെ ഞാൻ ഓർക്കുകയാണ്. വിശ്വമാനവബോധം എന്നത് ഇസ്ലാമിൻ്റെ അടിസ്ഥാന ദർശനമാണ്. മതം നല്ല മനുഷ്യനിലേക്കുള്ള സഞ്ചാരമാണ്.

ആലപ്പുഴ മെഡിക്കൽ കോളജ് ഒഴിച്ചു നിർത്തിയാൽ ആരോഗ്യ മേഖലയിൽ ഈ ജില്ലയിൽ ഉന്നത ചികിത്സാരംഗത്ത് മറ്റു സൗകര്യങ്ങൾ കുറവാണ് എന്നത് വലിയ ശൂന്യതയാണ്. സർക്കാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധികണമെന്ന് കാന്തപുരം പറഞ്ഞു. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനം കെ സി വേണുഗോപാൽ എം. പി ഉദ്ഘാടനം ചെയ്തു. കൃഷി മന്ത്രി പി. പ്രസാദ് മുഖ്യാഥിതിയായി. എ. ത്വാഹ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു. യാത്രാ ഉപനായകരായ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, പേരോട് അബ്‌ദുൽ റഹ്മാൻ സഖാഫി പ്രസംഗിച്ചു.

ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർക്ക് അഡ്വ. സി.കെ. വിദ്യാസാഗറും ഗോകുലം ഗോപാലനും ചേർന്ന് നൽകി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇസ്‌ലാമിക ധർമ്മശാസ്ത്ര ബോധ്യങ്ങളിൽ ഉറച്ചുനിന്നുതന്നെ ഇതര സമുദായങ്ങളുമായി സൗഹൃദപൂർണ്ണമായ സഹവർത്തിത്വം സാധ്യമാക്കാൻ കാന്തപുരം നടത്തുന്ന ശ്രമങ്ങളാണ് അവാർഡിന് തെരഞ്ഞെടുത്തതെന്നും സ്വന്തം സമുദായത്തിന്റെ അവകാശങ്ങൾക്കായി നിലകൊള്ളുമ്പോഴും ഇതര വിഭാഗങ്ങളെ പരിഗണിക്കുന്ന അദ്ദേഹത്തിന്റെ നിലപാട് സമുദായ നേതാക്കൾക്ക് മാതൃകയാണെന്നും പുരസ്കാര സമിതി പറഞ്ഞു.

എച്ച്. സലാം എം എൽ എ, എം.എസ് അരുൺ കുമാർ എം എൽ എ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ. മഹേന്ദ്രൻ, കായംകുളം മുനിസിപ്പൽ ചെയർമാൻ ശരത് ലാൽ ബെല്ലാരി, എസ്. സോളമൻ, എച്ച് ബഷീർ കുട്ടി, എ എം ആരിഫ്, മുട്ടം നാസർ, ഷെയ്ഖ് പി ഹാരിസ്, എ ജെ ഷാജഹാൻ, അഡ്വ ഇ. സമീർ, എ എ ഹകീം പ്രസംഗിച്ചു. മുഹമ്മദലി സഖാഫി വള്ള്യാട്, റഹ് മത്തുല്ലാഹ് സഖാഫി എളമരം, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി പ്രമേയപ്രഭാഷണം നടത്തി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ,സയ്യിദ് ഹാമിദ് കോയ ബാഫഖി തങ്ങൾ, അബൂ ഹനീഫൽ ഫൈസി തെന്നല, മാരായമംഗലം അബ്ദുർ റഹ് മാൻ ഫൈസി, വണ്ടൂർ അബ്ദുർ റഹ് മാൻ ഫൈസി, എൻ അലി അബ്ദുല്ല, മജീദ് കക്കാട് സംബന്ധിച്ചു. സയ്യിദ് എച്ച്.അബ്ദുന്നാസിർ തങ്ങൾ സ്വാഗതവും ജുനൈദ് എം എസ് നന്ദിയും പറഞ്ഞു.

കേരളയാത്രയെ പതിനാലാം ദിവസം ആലപ്പുഴ ജില്ലാ അതിർത്തിയായ ആതിക്കാട്ട് കുളങ്ങരയിൽ ജില്ലാ നേതാക്കളും നൂറുക്കണക്കിന് സുന്നീപ്രവർത്തകരും സ്വീകരിച്ചു. വഴിയോരങ്ങളിൽ വൻജനാവലി യാത്രയെ എതിരേറ്റു. കായംകുളത്ത് റാലിയും സെൻ്റിനറി ഗാർഡ് ഗാർഡ് പരേഡും നടന്നു. പുതിയവീട്ടിൽ അബ്ദുല്ല മുസ്‌ലിയാർ നഗരിയിൽ നടന്ന സ്വീകരണ സമ്മേളനത്തിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി.

കേരളയാത്രക്ക് ജനുവരി ന് (നാളെ)15 ന് കൊല്ലത്ത് സ്വീകരണം നൽകും. 16ന് വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപനം.

 

Related Articles

- Advertisement -spot_img

Latest Articles