19.4 C
Saudi Arabia
Sunday, March 22, 2026
spot_img

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആത്മഹത്യ; മരത്തിൽ നിന്ന് ചാടിയ രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ആശുപത്രിയിലെ ഒ.പി ബ്ലോക്കിന് പിന്നിലുള്ള മരത്തിൽ കയറിയ ശേഷമാണ് ഇയാൾ താഴേക്ക് ചാടിയത്. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്.

മരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി പോലീസ് മെഡിക്കൽ കോളേജ് പരിസരത്തും വാർഡുകളിലും അന്വേഷണം നടത്തിവരികയാണ്. ആശുപത്രി പരിസരത്ത് ഇത്രയും വലിയൊരു മരത്തിൽ രോഗി കയറുന്നത് ആരും ശ്രദ്ധിക്കാത്തത് സുരക്ഷാ വീഴ്ചയാണെന്ന ആരോപണവും ഉയരുന്നുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

 

Related Articles

- Advertisement -spot_img

Latest Articles