18.7 C
Saudi Arabia
Sunday, March 22, 2026
spot_img

പാനൂരിൽ സ്‌കൂൾ കെട്ടിടത്തിൽ ക്ലാർക്കിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; നടുക്കത്തിൽ നാട്

പാനൂർ: പാനൂർ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ക്ലാർക്കിനെ സ്‌കൂൾ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ പഴയ പത്മ ടാക്കീസ് റോഡിലെ ബാലന്റെ മകൻ ഷിബിൻ (32) ആണ് അന്തരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹത്തെ സ്‌കൂൾ കെട്ടിടത്തിലെ ഒരു മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷം ഷിബിനെ സ്‌കൂളിൽ കാണാത്തതിനെത്തുടർന്ന് സഹപ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

സ്‌കൂളിലെ സജീവ സാന്നിധ്യമായിരുന്ന ഷിബിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും വലിയ ദുഃഖത്തിലാഴ്ത്തി. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പാനൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവായ ഉദ്യോഗസ്ഥൻ സ്‌കൂൾ പരിസരത്ത് വെച്ച് തന്നെ ഇത്തരമൊരു കടുംകൈ ചെയ്തതിന്റെ നടുക്കത്തിലാണ് പാനൂരിലെ നാട്ടുകാരും വിദ്യാഭ്യാസ വൃത്തങ്ങളും.

 

Related Articles

- Advertisement -spot_img

Latest Articles