20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

യാത്രയയപ്പ് നൽകി

ജിദ്ദ: ജിദ്ദ തിരൂരങ്ങാടി മണ്ഡലം സീനിയർ നേതാവും, ജിദ്ദ നന്നമ്പ്ര പഞ്ചായത്ത് കെഎംസിസി മുൻ പ്രസിഡന്റുമായ ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ജിദ്ദ കെഎംസിസി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ സാഹിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജാഫർ വെന്നിയൂർ അധ്യക്ഷത വഹിച്ചു.

ജിദ്ദ കെഎംസിസി സാംസ്കാരിക വേദി സംസ്കൃതിയുടെ ചെയർമാൻ സീതി കൊളക്കാടൻ, മണ്ഡലം നേതാക്കളായ സുഹൈൽ പി.കെ., അബ്ദുസമദ് പൊറ്റയിൽ, ശിഹാബ് നന്നമ്പ്ര, തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജന.സെക്രട്ടറി റഷീദ് കോഴിക്കോടൻ സ്വാഗതവും ശരീഫ് തെന്നല നന്ദിയും പറഞ്ഞു.
സൈദലവി സി.പി സാഹിബിന് കെ എം സി സിയുടെ ഉപഹാരം ജിദ്ദ നന്നമ്പ്ര പഞ്ചായത്ത് ജാഫർ വെന്നിയൂർ നൽകി

 

Related Articles

- Advertisement -spot_img

Latest Articles