ജിദ്ദ: സംസ്ഥാനത്ത് പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്നതിന് ശേഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടുന്ന ഏറ്റവും ഉജ്ജ്വല വിജയമാണിതെന്ന് ഡീൻ കുര്യാക്കോസ് എംപി. പിണറായി വിജയന്‍ സര്‍ക്കാരിനെതിരായുള്ള ജനവികാരം ശക്‌തമായി പ്രതിഫലിച്ച തെരഞ്ഞെടുപ്പായിരുന്നു ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പെന്നും 2020ല്‍ 580 ഗ്രാമപഞ്ചായത്തുകള്‍ ഭരിച്ചിരുന്ന എല്‍ഡിഎഫ് ഇത്തവണ 345ലേക്ക് ചുരുങ്ങുകയും യുഡിഎഫ് 340ല്‍ നിന്ന് 500 ഗ്രാമപഞ്ചായത്തുകളിലേക്ക് കുതിച്ചുയരുകയും ചെയ്തു. പതിവിൽ നിന്നും വ്യത്യസ്തമായി യു.ഡി.എഫിന്റെ കൃത്യമായ മുന്നൊരുക്കവും സ്ഥാനാർഥി നിർണ്ണയത്തിൽ സ്വീകരിച്ച നടപടികളും ചിട്ടയായ പ്രവർത്തനങ്ങളും വലിയ വിജയത്തിൽ പങ്കു വഹിച്ചിട്ടുണ്ടെടന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ പിണറായി സർക്കാറിനെതിരായുള്ള ജനവികാരത്തോടൊപ്പം ഭാവി കേരളത്തിന്റെ സമഗ്രമായ പുരോഗതിക്കുള്ള കൃത്യമായ നയരേഖയുടെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ അദ്ദേഹത്തിന് ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ അദ്ധ്യക്ഷത വഹിച്ചു.
സഹീർ മാഞ്ഞാലി രാധാകൃഷ്ണൻ കാവ്ബായ് ആസാദ് പോരൂർ മനോജ് മാത്വുസ് അനിൽ കുമാർ പത്തനംതിട്ട ഷൗക്കത്ത് പരപ്പനങ്ങാടി ജലീഷ് കാളികാവ് മോഹൻ ബാലൻ കുഞ്ഞാൻ പൂക്കാട്ടിൽ, ഇസ്മായിൽ സക്കറിയ കിളിമാനൂർ മജീദ് ചെറുർ മൗഷ്മി ഷെരീഫ് അബ്ദുൽ ഖാദർ ആലുവ സിമി അബ്ദുൽ ഖാദർ മിർസ ഷെരീഫ്. ജില്ലാ പ്രസിഡന്റ് ഷെമീർ നദിവി അയൂബ് പന്തളം അർഷദ് ഏലൂർ നാസർ കോഴിതോടി ഫിറോസ് ചെറുക്കോട് ഷിബു വയനാട് റഫീഖ് മുസ്സ നിതിഷ് കാസർകോട് നൗഷാദ് മക്ക ജില്ലാ ഏരിയ ഹെൽപ് ഡെസ്ക് ഭാരവാഹികൾ പ്രവർത്തകർ പങ്കെടുത്തു ജില്ലാ ജന: സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു.



