15.5 C
Saudi Arabia
Wednesday, February 4, 2026
spot_img

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് മണ്ണാർക്കാട് സ്വദേശി മരിച്ചു.

തായിഫ്: തെങ്കര മണലാടി സ്വദേശി ചേരികല്ലൻ ഉബൈദ് (51) ആണ് മരിച്ചത്. ത്വാഇഫിലെ അസീസിയ്യയിൽ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച ത്വാഇഫ് – റിയാദ് ഹൈവേയിൽ റിള് വാനു സമീപമാണ് അപകടം സംഭവിച്ചത്. ഉബൈദ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. നിലവിൽ ത്വാഇഫിലെ കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം സൗദിയിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles