19.4 C
Saudi Arabia
Sunday, March 22, 2026
spot_img

‘ബുക്ക് ബ്ലൂം 500’: പുസ്തകങ്ങളുടെ പ്രകാശന വിസ്മയം തീർക്കാൻ അലിഫ് ഇൻ്റർനാഷണൽ സ്കൂൾ

റിയാദ്: സർഗാത്മക രചനയുടെ വേറിട്ട മാതൃക സൃഷ്ടിക്കാൻ വിദ്യാർത്ഥികൾ രചിച്ച 504 പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്യാനൊരുങ്ങി അലിഫ് ഇൻ്റർനാഷണൽ സ്കൂൾ.

‘ബുക്ക് ബ്ലൂം 500’ എന്ന പുസ്തക പ്രകാശന പരിപാടി ജനുവരി 23 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് റിയാദ് ശിഫയിലെ ഖസർ അൽ അമീറി ഓഡിറ്റോറിയത്തിൽ പ്രശസ്ത മാധ്യമ നിരൂപകനും മുൻ അറബ് ന്യൂസ് ചീഫ് എഡിറ്ററുമായ ഉസ്താദ് ഖാലിദ് അൽ മഈന ഉദ്ഘാടനം ചെയ്യും.

ഗ്രേഡ് ഒന്നു മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾ ഇംഗ്ലീഷ്, അറബി, ഹിന്ദി, ഉറുദു, മലയാളം, കന്നട, തമിഴ് ഭാഷകളിലും പത്തോളം സാഹിത്യ ശാഖകളിലുമായി എഴുതിയ 504 പുസ്തകങ്ങൾ ഒരു വേദിയിൽ പ്രകാശിതമാവുകയാണ്. ‘എൻ്റെ പുസ്തകം; എൻ്റെ അഭിമാനം’ എന്ന പേരിൽ കഴിഞ്ഞ ഏഴ് മാസമായി സ്കൂളിൽ നടന്നുവരുന്ന പുസ്തമെഴുത്തിനുള്ള ശാസ്ത്രീയമായ പരിശീലന പരിപാടികളുടെ സമാപനം കൂടിയാണ് ‘ബുക്ക് ബ്ലൂം 500’. സർഗ്ഗശേഷിയും ഭാവനശേഷിയുമുള്ള 500 വിദ്യാർത്ഥി എഴുത്തുകാരെ സമൂഹത്തിന് സമർപ്പിക്കുന്ന നിർവൃതിയിലാണ് അലിഫ് സ്കൂൾ. വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക, മാധ്യമ, ബിസിനസ് രംഗത്തെ പ്രമുഖർ പുസ്തക പ്രകാശന കർമ്മത്തിന് നേതൃത്വം വഹിക്കും.

കഥ, കവിത, ലേഖന സമാഹാരം, യാത്രാനുഭവം, ആത്മകഥ, പൊതുവിജ്ഞാനം, പഠനം തുടങ്ങിയ സർവ്വതലസ്പർശിയായ സാഹിത്യ സൃഷ്ടികളാണ് 504 കൃതികളിൽ അടങ്ങിയിരിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന ‘ബുക്ക് ബ്ലൂം 500’ മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യ മഹാ പുസ്തക പ്രകാശന കർമ്മമാകും.

 

Related Articles

- Advertisement -spot_img

Latest Articles