24.5 C
Saudi Arabia
Monday, February 23, 2026
spot_img

സൗദി അറേബ്യയിൽ റിയാദ്-ജിദ്ദ റെയിൽവേ 2034-ഓടെ യാഥാർഥ്യമാകും

റിയാദ്: സൗദി അറേബ്യയുടെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ പാത 2034-ഓടെ പൂർത്തിയാക്കുമെന്ന് സൗദി റെയിൽവേ കമ്പനി സിഇഒ ബഷാർ അൽ മാലിക് അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിലൊന്നായ ‘സൗദി ലാൻഡ്‌ബ്രിഡ്ജ്’ പദ്ധതിയുടെ ഭാഗമായാണ് ഈ റെയിൽവേ നിർമ്മിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന ഈ പദ്ധതിക്കായി ഏകദേശം 100 ബില്യൺ സൗദി റിയാൽ (26.67 ബില്യൺ ഡോളർ) ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. യാൻബുവിൽ നിന്ന് തുടങ്ങി കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി, ജിദ്ദ, റിയാദ് വഴി കടന്നുപോകുന്ന ഈ പാത പിന്നീട് കിഴക്കൻ, വടക്കൻ റെയിൽവേ ശൃംഖലകളുമായി ബന്ധിപ്പിക്കും.

ഈ റെയിൽവേ പാത യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ ലോജിസ്റ്റിക് മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും ഗതാഗതത്തിൽ റെയിൽവേയുടെ പങ്ക് 30 ശതമാനമായി ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും സിഇഒ വ്യക്തമാക്കി. ഇതുകൂടാതെ റിയാദ്-ദോഹ ഹൈസ്പീഡ് റെയിൽവേയും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്. മണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കാവുന്ന ട്രെയിനുകളാകും ഇതിൽ സർവീസ് നടത്തുക. സൗദിയിലെ റെയിൽവേ മേഖലയിൽ വനിതാ ഡ്രൈവർമാർക്ക് നൽകുന്ന പരിശീലനങ്ങളെയും അവരുടെ മികച്ച പ്രകടനത്തെയും അൽ മാലിക് പ്രശംസിച്ചു. ഈ വർഷം അവസാനത്തോടെ എല്ലാ ട്രെയിൻ സർവീസുകൾക്കുമായി ഏകീകൃത മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles