13.7 C
Saudi Arabia
Thursday, February 26, 2026
spot_img

സൗദിയിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യത; വിവിധ പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മക്ക, ജിദ്ദ, റാബിഖ്, തായിഫ് തുടങ്ങിയ പടിഞ്ഞാറൻ മേഖലകളിലും മദീന, ഖസീം, ഹാഇൽ, തബൂക്ക് തുടങ്ങിയ വടക്കൻ പ്രവിശ്യകളിലും ശക്തമായ കാറ്റോടു കൂടിയ മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

തലസ്ഥാനമായ റിയാദിന്റെ വടക്കൻ ഭാഗങ്ങളിലും കിഴക്കൻ പ്രവിശ്യയുടെ ചില മേഖലകളിലും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴയെത്തുടർന്ന് കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേക ശ്രദ്ധ ചെലുത്തണം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ താമസിക്കുന്നവർക്കും കടലിൽ പോകുന്നവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സിവിൽ ഡിഫൻസ് വിഭാഗം പൂർണ്ണ സജ്ജമാണെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഭരണകൂടം അറിയിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles