15.3 C
Saudi Arabia
Wednesday, February 25, 2026
spot_img

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മുൻ എച്ച്.ആർ മാനേജർ അറസ്റ്റിലായി. പൊൻകുന്നം സ്വദേശിയായ ബാബു തോമസിനെയാണ് (45) ചങ്ങനാശേരി പോലീസ് പിടികൂടിയത്. ആശുപത്രിയിൽ എച്ച്.ആർ മാനേജരായി ജോലി ചെയ്തിരുന്ന കാലയളവിൽ കന്യാസ്ത്രീയെ ഇയാൾ നിരന്തരം ലൈംഗികമായി ഉപദ്രവിക്കുകയും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തെന്നാണ് പരാതി.

പരാതി ഉയർന്നതോടെ പ്രതിയെ ജോലിയിൽ നിന്നും ഒഴിവാക്കിയതായി സഭാ അധികൃതർ അറിയിച്ചു. കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള കൂടുതൽ ജീവനക്കാർ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. അറസ്റ്റിലായ ബാബു തോമസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചങ്ങനാശേരി പോലീസ് വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles