20.1 C
Saudi Arabia
Sunday, March 22, 2026
spot_img

പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

പത്തനംതിട്ട : പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. കോഴഞ്ചേരി പമ്പ് ഹൗസിനു സമീപത്തെ കടവിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിലെ വിദ്യാർഥികളായ ആറംഗ സംഘമാണ് ആറ്റിൽ കുളിക്കാനിറങ്ങിയത്. ഇതിൽ മൂന്ന് കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുട്ടിയെ കരയിലേക്ക് വലിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെ കൈവിട്ട് ആഴങ്ങളിലേക്ക് പോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

കാണാതായ കുട്ടി പത്തനംതിട്ട സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞയുടൻ പത്തനംതിട്ടയിൽ നിന്നുള്ള അഗ്നിശമന സേനയും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ആറ്റിൽ ശക്തമായ ഒഴുക്കുള്ളത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. പോലീസും നാട്ടുകാരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കുട്ടിയെ കണ്ടെത്താനായി നദിയിൽ വിപുലമായ തിരച്ചിൽ തുടരുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles